ലണ്ടന്‍: വിംബിൾഡൻ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ചെക് റിപ്പബ്ലിക്കിന്റെ ലിൻഡ നോസ്കോവയ്ക്ക്.
ചെക് താരങ്ങളായ കരോളിന മുചോവയും ലിൻഡ നോസ്കോവയും തമ്മിലുളള ഫൈനൽ മൂന്നു സെറ്റ് നീണ്ടു. ഒന്‍പതാം സീഡായ നോസ്കോവ 6-2, 5-7, 6-3 എന്ന സ്കോറിനാണ് വെന്നിക്കൊടി പാറിച്ചത്.
ചെക് താരത്തിന്റെ കന്നി ഗ്രാൻസ് ലാം കിരീടമാണ്. വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനല്‍ ഇന്നു നടക്കും. ലോക ഒന്നും രണ്ടും താരങ്ങളായ ഇറ്റലിയുടെ യാനിക് സിന്നറും ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവും തമ്മിലാണ് കലാശപ്പോരാട്ടം.
ബ്രിട്ടന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ ആര്‍തര്‍ ഫെറിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സ്വരേവ് 2026 സീസണിലെ രണ്ടാം ഫൈനലിലേക്കു മുന്നേറിയത്. 7-6 (7-0), 6-2, 6-4 എന്ന സ്കോറില്‍, ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ സ്വരേവ് സെമി ജയിച്ചു കയറി.
സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തറപറ്റിച്ചാണ് യാനിക് സിന്നര്‍ സെമിയിലെത്തിയത്. സ്കോര്‍: 6-4, 6-4, 6-4.